വാര്‍ത്തകള്‍

രണ്ടാം പാദവാര്‍ഷിക പരീക്ഷ ആരംഭിച്ചു.അക്കാദമികമികവിലൂടെ മുന്നോട്ട്

Monday, February 22, 2016

േ റിവിഷന്‍ സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തുമ്പോള്‍

പേ റിവിഷന്‍ സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.. 

1)പേ റിവിഷന്‍ റണ്ണിംഗ് എന്‍ട്രി നടത്തിയതിന് ശേഷം 01-07-2014 മുതലുള്ള പുതിയ ശമ്പളവും സ്കെയില്‍ ഔഫ് പേയും മറ്റ് കാര്യങ്ങളും വീണ്ടും നിര്‍ദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തണം. നേരത്തെയുള്ള Basic Pay, Scale of Pay എന്നിവയുടെ മുകളില്‍ ചുവന്ന മഷികൊണ്ട് വട്ടം വരച്ച് പുതിയ പേയും മറ്റും രേഖപ്പെടുത്തുന്ന രീതി ശരിയല്ല. 

 

2) 01.07.2014 ന് ശേഷം ഗ്രേഡ് ഉണ്ടെങ്കില്‍ 01-07-2014 ന് പേ ഫിക്സ് ചെയ്തതിന് ശേഷം പുതിയ ഗ്രേഡ് സ്റ്റേറ്റ്മെന്റ് തയ്യറാക്കി ആവശ്യമായ കോപ്പികള്‍ സഹിതം സര്‍വ്വീസ് ബുക്ക A.E.O ല്‍ അയക്കണം. 

3)Pay Fixation Statementന്റെ ഒരു കോപ്പി HM ഒപ്പിട്ട് സീല്‍ ചെയ്ത് സര്‍വ്വീസ് ബുക്കില്‍ ഒട്ടിക്കണം. ഒട്ടിച്ച പേജ് നമ്പര്‍ റണ്ണിംഗ് എന്‍ട്രിയില്‍ സൂചിപ്പിക്കണം. 

4)പ്രൈമറി ഹെഡ്‌മാസ്റ്റര്‍മാര്‍ Pay Fixation Statementന്റെ മൂന്ന് കോപ്പികള്‍ A.E.O ല്‍ എത്തിക്കണം. 01-07-2014 ന് ശേഷം ഗ്രേഡ് ഉണ്ടെങ്കില്‍ ആവശ്യമായ ഗ്രേഡ് സ്റ്റേറ്റ്മെന്റും അയക്കണം. 

5)Pay Fixation Statementന്റെ ഓരോ കോപ്പി വീതം ശമ്പള ബില്ലിന്റെ കൂടെ ട്രഷറിയില്‍ സമര്‍പ്പിക്കേണ്ടി വരും. അത്കൊണ്ട് ആവശ്യമായ കോപ്പികള്‍ കരുതണം.  
6)പേ റിവിഷന്‍ നടത്തുമ്പോള്‍ ഓഫീസില്‍ ആവശ്യമായ രേഖപ്പെടുത്തലുകലോട് കൂടിയ പ്രൊസീഡിംഗ്സ് തയ്യാറാക്കേണ്ടതുണ്ട്. 

7)Pay Fixation Statement ഒരോരുത്തരുടെയും വളരെ എളുപ്പത്തില്‍ സ്പാര്‍ക്കില്‍നിന്ന് ലഭ്യമാണ്. Software അഥവാ consultantനെ സമീപിക്കേണ്ടതില്ല.  

No comments:

Post a Comment