വാര്‍ത്തകള്‍

രണ്ടാം പാദവാര്‍ഷിക പരീക്ഷ ആരംഭിച്ചു.അക്കാദമികമികവിലൂടെ മുന്നോട്ട്

Tuesday, December 12, 2017

അപ്പങ്ങൾ കഥ പറയുന്നു



അപ്പങ്ങൾ കഥ പറയുന്നു
വെള്ളിക്കോത്ത് -
ഒന്നാം ക്ലാസിലെ കൂട്ടുകാർക്ക് അപ്പ വിശേഷം പഠിപ്പിക്കാൻ നൂറോളം അമ്മമാർ ഒത്തുകൂടി. വീടുകളിൽ നിന്നും വ്യത്യസ്ത പലഹാരങ്ങൾ ഉണ്ടാക്കി അമ്മമാർ മഹാകവി പി സ്മാരക വൊക്കേഷണൽ ഗവ ഹയർ സെക്കന്ററി സ്കൂളിലെ അപ്പമേളയിലെത്തിച്ചത്.
80 ലധികം വ്യത്യസ്ത പലഹാരങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.പലഹാരങ്ങളുടെ പേര് ചേരുവ, പാചകരീതി എന്നിവ കുട്ടികളുമായി പങ്കുവെച്ചു.
പലഹാരത്തിന്റെ മാധുര്യം നുണഞ്ഞപ്പോൾ കുഞ്ഞുമനസ്സുകൾ സന്തോഷിച്ചു.
അറിഞ്ഞ് പഠിക്കാൻ രുചിച്ചു പഠിക്കാൻ വിദ്യാലയത്തിനൊപ്പം അണിനിരന്ന രക്ഷിതാക്കളെ പ്രധാനാധ്യാപകൻ ശീ അബ്ദുൾ ഹമീദ് ടി പി അനുമോദിച്ചു.സ്കൂൾ അധ്യാപകൻ എമഹേഷ് കുമാർ അപ്പ പ്രദർശനം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ .ജയൻ അധ്യക്ഷത വഹിച്ചു
കെ ടി വിജയൻ മാസ്റ്റർ സ്വാഗതം ശ്രീമതി കെഎം ലീലാവതി ടീച്ചർ നന്ദിയും പറഞ്ഞു
അധ്യാപികമാരായ ശ്രീമതി പ്രീത രാമചന്ദ്രൻ ,ലളിത കെ, സരിത കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

No comments:

Post a Comment