വാര്‍ത്തകള്‍

രണ്ടാം പാദവാര്‍ഷിക പരീക്ഷ ആരംഭിച്ചു.അക്കാദമികമികവിലൂടെ മുന്നോട്ട്

Friday, November 14, 2014

സാക്ഷരം - സാഹിത്യ സമാജവും രക്ഷാകര്‍ത്തൃ സംഗമവും


      സാക്ഷരം സാഹിത്യ സമാജം ഹെഡ്മാസ്റ്റര്‍ ശ്രീ. ഭാസ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എസ്.ആര്‍.ജി. കണ്‍വീനര്‍ മിനി ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സജിത് കുമാര്‍ സ്വാഗതവും മനോഹരന്‍ മാസ്റ്റര്‍, സാവിത്രിട്ടീച്ചര്‍ എന്നിവര്‍ ആശംസയും നേര്‍ന്നു. LP വിഭാഗം ബാലസഭാ കണ്‍വീനര്‍ ആതിര.എം നന്ദി പ്രകാശിപ്പിച്ചു.
-->
ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കളും ജനപ്രതിനിധികളും പങ്കെടുത്ത രക്ഷാകര്‍തൃ സമ്മേളനം ശിശുദിനമായ നവംബര്‍ 14 ന് ഉച്ചയ്ക്ക് 2 മണിക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. പി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ. വി.വി. ഭാസ്കരന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ SRG കണ്‍വിനര്‍ എം. ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.വി.വി.പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

അവകാശാധിഷ്ഠിത വിദ്യാഭ്യാസം , ക്ലീന്‍ സ്കൂള്‍ സ്മാര്‍ട് സ്കൂള്‍ , ശിശു സൗഹൃദ വിദ്യാലയം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ബാബു മാസ്റ്റര്‍ , അബൂബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസുകള്‍ അവതരിപ്പിച്ചു. കുട്ടികളെ മികച്ച പൗരന്‍മാരായി വളര്‍ത്തുന്നതില്‍ രക്ഷിതാവെന്ന നിലയില്‍ ഓരോരുത്തരുടേയും ഉത്തരവാദിത്വങ്ങള്‍ ബോധ്യപ്പെടുത്തി. രക്ഷാകര്‍ത്താക്കളുടെ സജീവ പങ്കാളിത്തവും സഹകരണവും ചടങ്ങിനേയും ക്ലാസുകളേയും പോഷിപ്പിച്ചു. ഗുണമേന്മാ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന അവകാശാധിഷ്ഠിത വിദ്യാലയമായി മാറ്റുന്നതില്‍ മുവുവന്‍ രക്ഷിതാക്കളും എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. ഇതിനായി സ്കൂളില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും തങ്ങളുടെ സജീവ സാന്നിധ്യവും സഹകരണവും ഉണ്ടാവുമെന്ന് അവര്‍ ഉറപ്പു നല്കി. പങ്കെടുത്തവര്‍ക്ക് ചായയും ലഘു ഭക്ഷണവും നല്കി. സ്കൂളില്‍ തുടര്‍ന്നു നടത്താനുദ്ദേശിക്കുന്ന ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റര്‍ വിശദീകരിക്കുകയും രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും സജീവമായ സാന്നിധ്യവും സഹകരണവും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.







  






സാഹിത്യ സമാജത്തില്‍ കവിതകള്‍ , കഥകള്‍ , ലളിതഗാനം , മാപ്പിളപ്പാട്ട് , പ്രസംഗം ,  മോണോ ആക്ട് , സംഘഗാനം , നാടോടിപ്പാട്ടുകള്‍ എന്നിവ കുട്ടികള്‍ അവതരിപ്പിച്ചു.

No comments:

Post a Comment